സഭാം​ഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിൽ പരിഭവമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ

സഭാം​ഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിൽ പരിഭവമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ.വിവിധ മതങ്ങളും, സഭകളും സമുദായങ്ങളും നമ്മുടെ നാട്ടിലുണ്ട്.ഇവരിൽ നിന്നെല്ലാം മന്ത്രിമാരുണ്ടാകണം എന്ന് ആവശ്യപ്പെടാൻ തുടങ്ങിയാൽ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരുമെന്ന് സഭാ മാധ്യമ വിഭാഗം മേധാവിയും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് പറഞ്ഞു.

ചാണ്ടി ഉമ്മനെ സഭാം​ഗമായി മാത്രം കാണേണ്ടെന്നും, വ്യത്യസ്ഥമായ ശൈലിയിൽ പ്രചാരണം നടത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മികച്ച പ്രകടനം പുതുപ്പളളിയിൽ നടത്തിയതാണ്. എന്നിട്ടും എന്തുകൊണ്ട് മന്ത്രിസഭയിൽ നിന്നും പുറത്തായി എന്നത് അറിയില്ല.ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്നത് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നു.നേതൃസ്ഥാനത്തേക്ക് വരുന്നവരെ യോഗ്യതകൾ പരി​ഗണിക്കുക എന്നത് നേതൃത്വം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം കോട്ടയം മെത്രാസന ആസ്ഥാനമായ പാമ്പാടി ദയറായിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.ചാണ്ടി ഉമ്മൻ്റെ കാര്യത്തിൽ ജനഹിതം മനസിലാക്കാൻ കഴിഞ്ഞില്ല. പക്ഷെ മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനഹിതം ഉണ്ടായിരുന്നു.

നീതിപീഠത്തിൽ നിന്ന് വന്നിരിക്കുന്ന വിധികൾ പാലിക്കപ്പെടണം എന്ന് ആ​ഗ്രഹിക്കുന്ന സഭയാണ്. വിധി നടപ്പാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാത്തതിനാലാണ് പ്രശ്നങ്ങൾ അവസാനിക്കാതെ ഇരിക്കുന്നത്. ഇരുവിഭാ​ഗത്തിനും ദോഷം വരാത്ത രീതിയിൽ വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഇരുവിഭാ​ഗത്തെയും സമന്വയിപ്പിച്ച് കൊണ്ടുപോകാൻ സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായി മാർ ദീയസ്കോറസ് പറഞ്ഞു.

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകൾ ഇടതിന്റെ കൈയ്യിലിരുന്ന മണ്ഡലങ്ങൾ യുഡിഎഫിന്റെ കൈയ്യിലേക്ക് ജനം തിരികെ നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യത്തിൽ ഒരു മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും മാത്രമാണ് ലഭിച്ചത്.തിരുവഞ്ചൂരിനെപ്പൊലെയുള്ള വലിയ മനുഷ്യൻ മന്ത്രി പദവി അർഹിക്കുന്നു.ജനത്തിന്റെ ക്ഷേമത്തിന് വേണ്ടി നിൽക്കുന്നവർക്കൊപ്പം സഭയും നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ശക്തമായ മഴയ്ക്ക് സാധ്യത

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...

പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ്...

നിയമസഭാ സമ്മേളനം മെയ് 21 മുതൽ

പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ യോഗം ഈ മാസം 21 മുതൽ .നിയമസഭാ സാമാജികരുടെ സത്യ പ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയെല്ലാമാണ്...

യുഡിഎഫ് മന്ത്രിസഭയിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത് രണ്ട് പേർ

യുഡിഎഫ് മന്ത്രിസഭയിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത് രണ്ട് പേർ.ആർഎസ്‌പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണുമാണ് സഗൗരവും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്....