മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാർ

പാലക്കാട്‌ അട്ടപ്പാടിയിൽ ആൾ കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതിയെ വെറുതെവിട്ടു. ഒന്നാംപ്രതി ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ശരിവെച്ചു. ബാക്കി 13 പ്രതികളും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന സർക്കാർ ആവശ്യത്തിൽ 12.30 ന് കോടതി തീരുമാനം പറയും.

2018 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ മോഷണ കുറ്റം ആരോപിച്ചു ആൾകൂട്ടം തല്ലി കൊല്ലുന്നത്. കേരളത്തിന്റെ മന സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ,16 പ്രതികളേയും പിടികൂടാൻ പോലീസിന് കഴിഞ്ഞു. മണ്ണാർക്കാട് പ്രതേക കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം രണ്ട് പേരെ വെറുതെ വിടുകയും ബാക്കിയുള്ള പ്രതികൾക്ക് ഏഴ് കൊല്ലം കഠിന തടവ് വിധിച്ചു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...