ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ.മെയ്‌ 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂളിൻെറ വാഹനത്തിൽ ഇടിച്ച് അപകടത്തിനിടയാക്കിയ ടാങ്കർ ലോറി ഓടിച്ചിരുന്ന വെമ്പായം സ്വദേശി ശ്രീകാന്ത് (35) അറസ്റ്റിൽ.അപകടത്തിൽ സ്കൂൾ വാൻ ഓടിച്ചിരുന്ന സ്കൂൾ ഓണർ ദീപു മരണപ്പെട്ടിരുന്നു. സ്കൂൾ വാനിലുണ്ടായിരുന്ന ആയ അശ്വതി പരിക്കു പറ്റി ചികിത്സയിലാണ്.BLACK OIL എന്ന ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറി ഓടിച്ചു വന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഈ വാഹനത്തിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന ഹാനികരമായ രാസവസ്തു പൊതുസ്ഥലത്ത് പടർന്ന് പൊതുജന സുരക്ഷയെ പ്രതികൂലമായി ബാധിച്ച് വൻ ദുരന്തമുണ്ടാകാൻ ഇടയുണ്ടെന്ന അറിവും ബോധ്യവുമുള്ള പ്രതി മദ്യ ലഹരിയിൽ അമിത വേഗതയിൽ അശ്രദ്ധമായി വാഹനം ഓടിച്ചു വന്നാണ് ഇത്തരത്തിൽ അപകടം ഉണ്ടാക്കിയത്.

Leave a Reply

spot_img

Related articles

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...

രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

രാജി വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ...

കെ. അച്യുതൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു.ചിറ്റൂർ നിയമസഭാ മണ്ഡലത്തെ നാല് പ്രാവശ്യം പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം, ചിറ്റൂർ-ത്തത്തമംഗലം നഗരസഭ ചെയർമാനായും തത്തമംഗലം...