മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്.പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും.ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പാര്‍ട്ടി അജണ്ടകള്‍ സന്ദര്‍ശനത്തിലുണ്ടോയെന്ന് നിലവില്‍ വ്യക്തമല്ല.പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന്‌ സർക്കാരിന്‌ കേന്ദ്ര സഹായം ആവശ്യമാണ്.റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ്‌ മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൌത്യം.

Leave a Reply

spot_img

Related articles

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക്...

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...