പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം.ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക.ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും.ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്.കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു.ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

ഫലം അറിയാൻ
വെബ്സൈറ്റുകൾ

nammudekeralam.kerala.gov.in,

www.results.hse.kerala.gov.in,

www.prd.kerala.gov.in,
results.kerala.gov.in,

results.digilocker.gov.in,
www.results.kite.kerala.gov.in,

examresults.kerala.gov.in

മൊബൈൽആപ്പുകൾ:

SAPHALAM 2026,

Leave a Reply

spot_img

Related articles

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...

രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

രാജി വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ...