ചെങ്ങന്നൂരിൽ ഗതാഗത പരിഷ്കാരം: എംസി റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ പാർക്കിങ്

ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പാർക്കിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത ഉപദേശകസമിതി യോഗം തീരുമാനങ്ങളെടുത്തു.

പാർക്കിങ് ക്രമീകരണങ്ങൾ

എംസി റോഡിൽ പാർക്കിങ് പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്ക് എംസി റോഡിന്റെ ഇരുവശങ്ങളിലും സ്ഥലസൗകര്യമുള്ളയിടങ്ങളിൽ പാർക്കിങ് അനുവദിക്കും. എന്നാൽ യാതൊരു കാരണവശാലും പാർക്കിങ് ലൈൻ മറികടന്ന് റോഡിലേക്ക് വാഹനം നിർത്താൻ പാടില്ല. ലംഘിച്ചാൽ കനത്ത പിഴ ഈടാക്കും.
എം എംകെ റോഡരികിൽ പെട്രോൾ പമ്പിന് സമീപം മാസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന, പോലീസ് പിടികൂടിയ ലോറി അടിയന്തരമായി നീക്കാൻ ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി.

റെയിൽവേ സ്റ്റേഷൻ പരിസരം റെയിൽവേ സ്റ്റേഷന് സമീപം പാർക്കിങ് ലൈനിന് പുറത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. സ്ഥലപരിമിതി മൂലം റെയിൽവേ സ്റ്റേഷന് പിന്നിലെ റോഡിൽ പാർക്കിങ് അനുവദിക്കില്ല.

കുടുംബശ്രീയുടെ നേതൃത്വത്തിൽ പേ ആൻഡ് പാർക്ക് ടൗണിൽ സ്വകാര്യ പാർക്കിങ്ങിനുള്ള നടപടികൾ പൂർത്തിയായി. പൊതുസ്ഥലങ്ങൾ ഏറ്റെടുത്ത് പാർക്കിങ് ക്രമീകരിക്കും. സ്വകാര്യ പാർക്കിങ്ങിന് താല്പര്യമുള്ളവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിപ്പിനുള്ള സൗകര്യം നഗരസഭ ഒരുക്കും.

കോടതിയോട് ചേർന്നുള്ള റവന്യൂ പുറമ്പോക്കിലെ തടികൾ മാറ്റിയും, ആശുപത്രി ജംക്‌ഷനിലെ പുറമ്പോക്കിലും പാർക്കിങ് സൗകര്യമൊരുക്കും. പഴയ റിലീഫ് സ്കൂൾ നിന്നിരുന്ന സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് കുടുംബശ്രീ മുഖേന താല്ക്കാലിക പാർക്കിങ് ആരംഭിക്കും.

കെട്ടിട ഉടമകൾ ശ്രദ്ധിക്കുക (മൂന്നിരട്ടി നികുതി)
നഗരത്തിലെ കെട്ടിടങ്ങളുടെ പാർക്കിങ് സൗകര്യം ദുരുപയോഗം ചെയ്ത് ഇറക്കുകൾ (റാംപുകൾ) നിർമ്മിച്ചാൽ ആ കെട്ടിടം അനധികൃത നിർമ്മാണമായി പരിഗണിക്കും. അത്തരം കെട്ടിടങ്ങൾക്ക് യുഎ (UA) നമ്പർ ഏർപ്പെടുത്തുകയും മൂന്നിരട്ടി നികുതി ചുമത്തുകയും ചെയ്യും.

ബസ് സർവീസുകൾക്കുള്ള കർശന നിർദ്ദേശങ്ങൾ

കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിനുള്ളിൽ നിർത്തി മാത്രമേ യാത്രക്കാരെ ഇറക്കാവൂ എന്ന് നിർദ്ദേശം നൽകും. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്തെ ഓട്ടോ സ്റ്റാൻഡ് റോഡിന്റെ ഒരു വശത്തുമാത്രമായി ക്രമീകരിക്കും.

സ്വകാര്യ ബസുകൾ എംകെ റോഡിൽ സ്വകാര്യബസുകൾ നഗരസഭാ ബസ് സ്റ്റാൻഡ്, നവരത്നാ ഹോട്ടലിന് മുൻവശം, മാർക്കറ്റ്, ആൽത്തറ ജംക്ഷൻ എന്നിവിടങ്ങളിൽ മാത്രമായിരിക്കണം യാത്രക്കാരെ കയറ്റേണ്ടത്.

വെള്ളാവൂർ ജംക്ഷൻ തിരുവല്ല ഭാഗത്തേക്കുള്ള ബസുകൾ സിഗ്നൽ കഴിഞ്ഞ് റോഡരികിൽ ഒതുക്കി വേണം യാത്രക്കാരെ കയറ്റാൻ. ഇത് ഉറപ്പാക്കാൻ ട്രാഫിക് പോലീസിനെ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കും.

ബസ് ഷെൽറ്റർ മാറ്റും മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റലിന് മുൻവശം റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന ബസ് ഷെൽറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ കെഎസ്ടിപി (KSTP) അനുമതി ലഭ്യമാക്കും.

നിരോധനങ്ങളും മറ്റ് നിയന്ത്രണങ്ങളും
വഴിയോരക്കച്ചവടം ഒഴിപ്പിക്കും ദേശീയപാതയോരത്തെ ഗതാഗത തടസ്സമുണ്ടാക്കുന്ന വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഐടിഐ ജംക്ഷൻ ബവ്റിജസ് ഔട്ട്ലെറ്റിന് എതിർവശം പാർക്കിങ് അനുവദിക്കില്ല. ഇവിടെ സിഗ് സാഗ് (Zig-Zag) ലൈൻ വരച്ച് പാർക്കിങ് നിരോധനം ഏർപ്പെടുത്താൻ കെഎസ്ടിപിയോട് നിർദ്ദേശിക്കും.

വൺവേ നിയന്ത്രണം (ശബരിമല സീസണിൽ മാത്രം) ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബഥേൽ-ത്രിവേണി റോഡ് വൺവേ ആക്കണമെന്ന ട്രാഫിക് നിർദ്ദേശം ശബരിമല സീസൺ സമയത്ത് മാത്രമായി നടപ്പിലാക്കും.

റെയിൽവേ അടിപ്പാത പുലിയൂർ റോഡിൽ റെയിൽവേ അടിപ്പാതയിൽ വലിയ വാഹനങ്ങൾ കുടുങ്ങാതിരിക്കാൻ ഹൈറ്റ് ബാരിയർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും.

യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി എം.ഡി. ദീപ, എംവിഐ കിഷോർ രാജ്, പോലീസ് ഉദ്യോഗസ്ഥരായ ഇ.ഡി. മനോജ്, എസ്. സുജിത്, മനീഷ് മുരളി, താലൂക്ക് ഓഫീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...