അതിരുവിട്ട പെരുന്നാൾ ആഘോഷം; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ നടുറോഡിൽ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ വി. അർഷാദ്, കൊടുവള്ളി വടക്കെപുരയിൽ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 27-ാം തിയതി രാത്രിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപം ഗതാഗത തടസ്സം സൃഷ്‌ടിച്ചായിരുന്നു ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം.

Leave a Reply

spot_img

Related articles

പ്ലസ്‌ വൺ പ്രവേശനം; അപേക്ഷ സമർപ്പണം നാളെ അവസാനിക്കും

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്‌ച അവസാനിക്കും. തിങ്കൾ വൈകിട്ട്‌ അഞ്ച്‌ വരെയുള്ള...

കാലവർഷം ജൂൺ നാലോടെ

തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില...

സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ.ജെ മസീഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിൻറേ റതാണ് സുപ്രധാനവിധി. ഭർത്താവിന്റെ പെൻഷനായി...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .പശ്ചിമ ബംഗാൾ സ്വദേശികളായ മുപ്പത്തിനാലുകാരൻ ഉമിത്ത്, ഭാര്യ മുപ്പതുകാരി...