വി മുരളീധരൻ എം. എൽഎക്ക് രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയല്‍ സ്കൂളിലെ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കാതെ മേശയില്‍ വിതറിയിട്ട ബിജെപി എംഎല്‍എ വി മുരളീധരൻ്റെ നടപടിയിൽ വിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി.കട്ടേല ഗവ. ട്രൈബല്‍ എല്‍ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം. കുട്ടികളുടെ കൈയിലേക്ക്‌ നല്‍കാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നില്‍ക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മുരളീധരൻ.

പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്‌ മിഠായി വിതരണം ചെയ്‌തത്‌ എംഎല്‍എയായിരുന്നു. എന്നാല്‍ കുട്ടികളുടെ കയ്യില്‍ മിഠായി കൊടുക്കാതെ കവർ പൊട്ടിച്ച്‌ മേശപ്പുറത്തേക്ക് മിഠായി ഇട്ട് നല്‍കുകയായിരുന്നു ബിജെപി എംഎല്‍എ. വീട്ടുമുറ്റത്തെ കുഴിയില്‍ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം ആ കുരുന്നുകള്‍ക്കു മുന്നില്‍ പുനരാവിഷ്കരിക്കുകയായിരുന്നോ ബിജെപി എംഎല്‍എ എന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഈ സംഭവം നടക്കുമ്പോള്‍ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തില്‍ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ഹീനമായ പ്രവൃത്തിയാണ്, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂവെന്ന് ശിവൻകുട്ടി ആരോപിച്ചു.

മുരളീധരന്‍റേത് സവർണ്ണ മനോഭാവമാണെന്നും കൊച്ച്‌ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാരി വിതറുകയാണ് ചെയ്തതെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. എന്തിനാണ് മുരളീധരൻ അവിടെ പോയത്. കയ്യില്‍ മിഠായി കൊടുക്കാൻ പറ്റില്ലെങ്കില്‍ പോവാതിരിക്കാമായിരുന്നു, പരിപാടിയില്‍ നിന്നും ഒഴിവാകാമായിരുന്നു. ഏറ്റവും ഹീനമായ പ്രവൃത്തിയാണിത്. കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. എംഎല്‍എ അല്ല, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന ബിജെപിക്കെ കഴിയൂ എന്നാണ് ശിവൻകുട്ടി പറയുന്നത്.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...