മഹാരാഷ്ട്ര സ്വദേശികളുടെ കാര്‍ ആക്രമിച്ച്‌ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ പൊലീസ്

പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശികളുടെ കാര്‍ ആക്രമിച്ച്‌ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ പൊലീസ്.ആക്രമിക്കപ്പെട്ട കാറില്‍ സഞ്ചരിച്ചിരുന്നവരുടെയും കാറുടമയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 32 പവന്‍ സ്വര്‍ണവും ഒന്നരകോടി രൂപയും നഷ്ടമായതായാണ് സൂചന.

ആക്രമിക്കപ്പെട്ടുവെന്നും 25 ഗ്രാം സ്വര്‍ണം മാത്രം നഷ്ടമായെന്നുമാണ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാര്‍ ജലിന്തര്‍ നിഗം നല്‍കിയ പരാതി. ദുരൂഹത ഇപ്പോഴും ബാക്കിയാണ്. വന്‍കവര്‍ച്ച നടന്നുവെന്നാണ് പൊലീസ് നിഗമനം. കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ കാറുടമ അശോക് യശ്വന്തിന്റെ ഒന്നരക്കോടി രൂപയും 256 ഗ്രാം സ്വര്‍ണവുമുണ്ടായിരുന്നു എന്നാണ് സൂചന. ഈ വിവരമറിഞ്ഞെത്തിയ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ആസൂത്രിതമായ കവര്‍ച്ചയ്ക്ക് പിന്നിലെന്നും പൊലീസ് കരുതുന്നു.

അശോകിന്റെയും കുമാറിന്റെയും യാത്ര മനസിലാക്കിയ അടുപ്പക്കാര്‍ തന്നെ വിവരം അക്രമികള്‍ക്ക് കൈമാറിയതായാണ് വിവരം. കുമാറിന്റെ കുടുംബത്തിന്റെ മൊഴിയും പൊലീസ് ശേഖരിച്ചു. ആവശ്യമെങ്കില്‍ കുമാറിനെയും ഡ്രൈവര്‍ സച്ചിനെയും അശോകിനെയും പൊലീസ് ചോദ്യം ചെയ്യും. റൂറല്‍ എസ് പിയുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണ വ്യാപാരികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...