പെന്ഷന് പ്രായം ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്ഐ.ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെന്ഷന് പ്രായം ഉയര്‍ത്തല്‍ നിര്‍ദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകര്‍ത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം വേണ്ട. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ തയ്യാറാകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പി എസ് സി പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണിത്. അധികാരത്തില്‍ വരാന്‍ വേണ്ടി ചെറുപ്പക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തവരാണ് യുഡിഎഫ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ യുവജനപക്ഷം ചേര്‍ന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫിന് അധികാരം കിട്ടിയ കാലത്ത് എല്ലാം പെന്ഷന് പ്രായം വര്‍ധിപ്പിച്ചതിന്റെയും നിയമന നിരോധനം നടപ്പിലാക്കിയതിന്റെയും അനുഭവങ്ങള്‍ മുന്നിലുണ്ടെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
പെന്ഷന് പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്ഐ

