പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ.ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ നിര്‍ദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകര്‍ത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം വേണ്ട. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ തയ്യാറാകുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പി എസ് സി പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടം പിടിച്ച്‌ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണിത്. അധികാരത്തില്‍ വരാന്‍ വേണ്ടി ചെറുപ്പക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തവരാണ് യുഡിഎഫ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ യുവജനപക്ഷം ചേര്‍ന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫിന് അധികാരം കിട്ടിയ കാലത്ത് എല്ലാം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിന്റെയും നിയമന നിരോധനം നടപ്പിലാക്കിയതിന്റെയും അനുഭവങ്ങള്‍ മുന്നിലുണ്ടെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...