ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16വരെ നടത്താൻ പള്ളിയോട സേവാ സംഘം പൊതുയോഗത്തിൽ തീരുമാനം.പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷത വഹിച്ചു.രണ്ടര ലക്ഷം രൂപ വീതം ഒരു പള്ളിയോടത്തിന് ഗ്രാന്റ് ഉറപ്പുവരുത്തുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ജൂലൈ 19ന് വള്ളസദ്യകൾ ആരംഭിക്കും.380 സദ്യകൾ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു. 550 സദ്യകൾ ഈ വർഷം ലക്ഷ്യമിടുന്നു.വള്ളസദ്യ ബുക്കിങ് നമ്പർ: 8281113010.

