പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിലെ 5 പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ സെഷൻസ് കോടതി ഇന്നു വിധി പറയും.ഹർജിയിൽ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. സുരക്ഷാസംഘം മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദി വസം കോടതി പരിശോധിച്ചിരുന്നു.

