വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ പിടിയിൽ

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി .തിരുവനന്തപുരം വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ.സുഗതനെയാണ് വട്ടിയൂർക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്തത്. കൗൺസിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ എ.സി.വിപിൻ ആകാശത്തേക്ക് വെടിവച്ചു.

വധശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന സുഗതനു കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് സുഗതനെ അറസ്‌റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പത്തോടെ വട്ടിയൂർക്കാവ് ചിത്രാ നഗറിലെത്തിയത്.എന്നാൽ സുഗതന്റെ അനുയായികളായ ബിജെപി പ്രവർത്തകർ പൊലീസിനെ വളഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്‌ഥയുണ്ടായി. പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവച്ച് ആളുകളെ പിന്തിരിപ്പിച്ചശേഷമാണ് സുഗതനെ പിടികൂടിയത്. മുൻ പത്തോളം കേസുകളിൽ പ്രതിയായ സുഗതനെതിരെ കളക്ടർ കാപ്പ ചുമത്തിയിരുന്നു. ഇതിന് ശേഷമാണ് വാഴോട്ടുകോണം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചത്.2 മാസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ അറസ്റ്റ്.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....