മാസപ്പടി കേസ്; വീണയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയാറാക്കി ഇഡി

മാസപ്പടി കേസ്; വീണയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയാറാക്കി ഇഡി, സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചു എന്നതിൽ വ്യക്തത വരുത്തും.സിഎംആര്‍എല്‍- എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ ടിയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയ്യാറാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.കരിമണൽ കമ്പനിയായ സിഎംആര്‍എല്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് നൽകിയ 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതിൽ വ്യക്തത വരുത്തും.പണം ഉപയോഗിച്ച് എന്തെങ്കിലും വസ്തുവകകൾ വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുകെട്ടാനും നീക്കമുണ്ട്.ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വായ്‌പ എന്തടിസ്ഥാനത്തിൽ വീണയ്ക്ക് ലഭിച്ചെന്നും, അതിന്റെ തിരിച്ചടവ് സംബന്ധിച്ചും വീണയ്ക്ക് വിശദീകരണം നൽകേണ്ടി വരും.കേസിൽ നേരത്തെ അന്വേഷണം നടത്തിയ എസ്എഫ്ഐഒ ശേഖരിച്ച 134 രേഖകള്‍ വേഗത്തില്‍ കൈമാറണമെന്നും ഇഡി ആവശ്യപ്പെട്ടു.ഇന്നലെയാണ് മാസപ്പടിക്കേസിൽ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചത്.ഈ മാസം 12ന് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.വീണയെ കൂടാതെ സിഎംആർഎൽ ഉദ്യോ​ഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചു.സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്.വീണ ടി രണ്ടുകോടി 78 ലക്ഷം രൂപ സി എം ആര്‍ എല്ലില്‍ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ?ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയുടെ കൈയിലുള്ള 134 രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നു.ഈ രേഖകളുടെയും റെയ്ഡില്‍ വീടുകളില്‍ നിന്ന് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം.കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാളികളിൽ നിന്നും വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ...

സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി...

ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ഗുരുതര ട്രാഫിക് നിയമലംഘനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ വകുപ്പ് നടപടി സ്വീകരിച്ചു.കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ കെ.എസ്. 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ...

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ .ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...