ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ഗുരുതര ട്രാഫിക് നിയമലംഘനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ വകുപ്പ് നടപടി സ്വീകരിച്ചു.കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ കെ.എസ്. 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ മൂന്നിന് നെയ്യാറ്റിൻകരയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബസ് ഏകദേശം മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ഓടിച്ചതായാണ് കണ്ടെത്തിയത്. ദേശീയപാതയിൽ വാഹനങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുന്ന ഭാഗത്ത് നടന്ന ഈ നിയമലംഘനം മറ്റ് വാഹനയാത്രികരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലായിരുന്നുവെന്ന് അധികൃതർ വിലയിരുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്. തുടർന്നാണ് നടപടി സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...

സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്

സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്‌മാരക ട്രസ്റ്റാണ്...