തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്.കാപ്പ കേസ് പ്രതിയാണ് എന്ന് പോലീസ് ബോധ്യപ്പെടുത്തിയിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മേയർ വി വി രാജേഷ് ഉന്നയിച്ചത്.വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ മനഃപൂർവം പ്രശ്‌നം ഉണ്ടാക്കുന്നു. വിപിന് ക്രിമിനൽ മാനസികാവസ്ഥയാണെന്നും നിർബന്ധിത അവധിയിൽ പോയ വിപിന്റെ അവധി ക്യാൻസൽ ചെയ്യിച്ചത് മുൻ എംഎൽഎയാണെന്നും മേയർ ആരോപിച്ചു.

