ഇന്ധനവില 10 ശതമാനം കൂട്ടി; സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി വിമാന കമ്പനികൾ

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വില കൂട്ടി. 10 ശതമാനത്തിൻ്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ധന വില ലിറ്ററിന് 105 രൂപയിൽ നിന്ന് 115 രൂപയായി. നേരത്തെ ഇത് 104. 92 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.ഇതോടെ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് വിമാന കമ്പനികളെന്നാണ് റിപ്പോർട്ട്. നിശ്ചിത നിരക്കിലുള്ള വില നിർണയ പദ്ധതിയും എണ്ണക്കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. വില നിര്‍ണയ പദ്ധതിയില്‍ ഭാഗമാകണോ എന്ന് കമ്പനികള്‍ക്ക് സ്വമേധയാ തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്.പദ്ധതിയിൽ പങ്കാളിയാകുന്ന എയര്‍ലൈനുകള്‍ക്ക് ലിറ്ററിന് 86.32 രൂപ എന്ന നിശ്ചിത ഫ്രീ-ഓണ്‍-ബോര്‍ഡ് ബെഞ്ച് മാര്‍ക്ക് വിലയും, വിമാനത്താവള ചാര്‍ജുകളും, എണ്ണ കമ്പനികളുടെ മാര്‍ജിനുകളും ബാധകമായ നികുതികളും നല്‍കും. ഇതോടെ ഡല്‍ഹിയില്‍ ലിറ്ററിന് 115 രൂപയും മുംബൈയില്‍ 114.5 രൂപയും ചെന്നൈയില്‍ 139 രൂപയുമാവും ലഭിക്കുക.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...