തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതൻ രാജി വയ്ക്കണമെന്ന് കെ ശബരീനാഥൻ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതൻ രാജി വയ്ക്കണമെന്ന് കെ ശബരീനാഥൻ.സുഗതന് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമികതയുമില്ല.വാഴോട്ടുകോണം വാർഡിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരണമെങ്കിൽ അദ്ദേഹം എത്രയും വേഗം രാജിവെക്കണം.കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷന്‍ ബിജെപി കൗൺസിലർ സുഗതനെ കേരള പൊലീസ് ഇന്നലെ പിടികൂടിയത് യുഡിഎഫ് സർക്കാരിന്റെ ശക്തമായ നിലപാടിന്റെ കൊണ്ടാണ്.
ഇടതു സർക്കാരിന്റെ സമയത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ ഇച്ഛാശക്തിയാണ് എന്നും കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....