ആറു മാസം പ്രായമായ കുഞ്ഞിനെ നടുറോഡില്‍ നിന്ന് രക്ഷിച്ച ബസ് ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ അഭിനന്ദനം

കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ കുഞ്ഞിനെ കണ്ട് ബസ് ചവട്ടി നിർത്തി ജീവൻ രക്ഷിച്ച സംഭവത്തിൽ ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ജീവനക്കാരരെ ഫോൺ വിളിച്ച് അഭിനന്ദിച്ചു.ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്.ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയില്‍ പതിഞ്ഞു.വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നു. നല്ല തിരക്കുള്ള റോഡിലാണ് കുഞ്ഞിനെ കണ്ടത്.

Leave a Reply

spot_img

Related articles

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എല്‍.സി. മുതലുള്ള പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക...

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍.യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000...

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (11/06/2026) രാത്രി 08.30 മുതൽ നാളെ (12/06/2026) രാത്രി 11.30 വരെ 0.8 മുതൽ 1.4...

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജലവിഭവ...