പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ മന്ത്രി കെ.എ. തുളസി സന്ദർശിച്ചു; പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമെന്ന് ഉറപ്പ്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പൂച്ചെടിവിളയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും അന്തേവാസികളായ വിദ്യാർത്ഥിനികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു മന്ത്രിയുടെ സന്ദർശനം.സന്ദർശന വേളയിൽ ഹോസ്റ്റലിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ വിദ്യാർത്ഥിനികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹോസ്റ്റലിലെ ടോയ്‌ലറ്റുകൾ നവീകരിക്കണമെന്നും, നിലവിലുള്ള ഹോസ്റ്റൽ സമയക്രമം (Timing) വിദ്യാർത്ഥിനികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും, ആവശ്യാനുസരണം സമയം നീട്ടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ നിലവിൽ നൽകുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തണമെന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു. പ്ലസ് വൺ മുതൽ വിവിധ ഉന്നത കോഴ്സുകളിൽ പഠിക്കുന്ന മുന്നൂറോളം വിദ്യാർത്ഥിനികൾക്ക് താമസിക്കാൻ സൗകര്യമുള്ള ഈ ഹോസ്റ്റലിൽ നിലവിൽ ഇരുന്നൂറോളം പേരാണ് താമസിക്കുന്നത്. വിദ്യാർത്ഥിനികളുടെ പരാതികൾ വളരെ അനുഭാവപൂർവ്വം കേട്ട മന്ത്രി, അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമയക്രമത്തിൽ വരുത്തേണ്ട പ്രായോഗികമായ മാറ്റങ്ങൾ പരിശോധിക്കുമെന്നും ഉറപ്പുനൽകി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...