പള്ളിക്കരയില്‍ 2 യുവാക്കളെ കടലില്‍ കാണാതായി.കാസർകോട് പൂച്ചക്കാട് ബീച്ചിനടുത്തായി കടലില്‍ കുളിക്കാൻ ഇറങ്ങിയ യുവാക്കളെയാണ് കാണാതായത്.കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ 2 യുവാക്കളെയാണ് കടലില്‍ കാണാതായത്. കടലില്‍ കുളിക്കാൻ ഇറങ്ങിയ നാല് പേരില്‍ രണ്ടുപേരാണ് തിരയില്‍പ്പെട്ടത്.രണ്ടുപേരെ കാണാതായതോടെ കൂടെയുള്ളവർ കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. കാറില്‍ ബീച്ചിനരികില്‍ എത്തിയ സംഘം 6 മണിയോടെയാണ് കടലില്‍ കുളിക്കാൻ ഇറങ്ങിയത്. കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പ് അധികൃതരും നാട്ടുകാരും തെരച്ചില്‍ നടത്തി.

