ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റിൽ

ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റിൽ.സംഭവത്തില്‍ നിയമനടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോട് ബാലുശേരി പൊലീസിന്റെ നടപടി.മലബാര്‍ ദേവസ്വം ബോര്‍ഡ് വക ഈ ക്ഷേത്രത്തില്‍ എട്ട് മാസം മുമ്പ് നടത്തിയ ഓഡിറ്റിംഗിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് മനസിലാക്കാനായത്. സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി ടി വിനോദന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ബാലുശേരി കോട്ട ക്ഷേത്രത്തിന് പുറമെ മറ്റു മൂന്ന് ക്ഷേത്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടമായിരുന്നു. ബാലുശേരി ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായതില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്

Leave a Reply

spot_img

Related articles

രാധൻ കണ്ണപുരം അന്തരിച്ചു

രാധൻ കണ്ണപുരം അന്തരിച്ചു .പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (58) അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്‌റ്റായും ഏതാനും...

സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു.ഉദ്യോഗസ്ഥർ ഇപ്പോള്‍ സിഎംആർഎല്‍...

മുഴുവൻ KSRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം

സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.റ്റി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം .കോട്ടയം ഡിപ്പോയിൽ നിന്നും സർവീസ്...

സ്ത്രീകൾക്ക് സൗജന്യ യാത്ര: കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി...