നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ്

കോഴിക്കോട് നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ്.ഇന്ന് ലബോറട്ടറിയില്‍ നിന്നും ലഭ്യമായ എട്ടു പേരുടെ പരിശോധനാ ഫലം ഉള്‍പ്പെടെയാണിത്. ഇതോടെ ജില്ലയില്‍ നിപ വ്യാപന ആശങ്കയ്ക്ക് താല്‍ക്കാലിക ആശ്വാസമായി. നിലവില്‍ സമ്പർക്കപ്പട്ടികയില്‍ ആകെ 103 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ അതീവ അപകടസാധ്യതയുള്ള (High Risk) വിഭാഗത്തില്‍ നാല് പേരാണുള്ളത്. സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 45 പേർ ആരോഗ്യപ്രവർത്തകരാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് നിലവില്‍ നിപ രോഗവ്യാപന സാഹചര്യം ഇല്ലെന്നും, രോഗി താമസിക്കുന്ന പ്രദേശം കണ്ടെയ്‌മെന്റ് സോണാക്കി മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന 43 വയസ്സുകാരന്റെ ആരോഗ്യനില നിലവില്‍ മാറ്റമില്ലാതെ തുടരുകയാണ്. രോഗിക്ക് ആവശ്യമായ മോണോക്ലോണല്‍ ആന്റിബോഡി ആദ്യദിവസം തന്നെ നല്‍കിയിരുന്നു. ഇതിന് പുറമെ കടുത്ത അണുബാധ തടയാനുള്ള മറ്റൊരു നിർണ്ണായക മരുന്ന് ബഹ്റൈനില്‍ നിന്നും പ്രത്യേകമായി എത്തിച്ച്‌ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.ആശുപത്രിയില്‍ രോഗിക്ക് ആവശ്യമായ അത്യാവശ്യ മരുന്നുകള്‍ ലഭ്യമല്ലെന്ന തരത്തില്‍ പ്രതിപക്ഷ പാർട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. രോഗിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവർക്ക് കഴിഞ്ഞ ജൂണ്‍ 10 മുതല്‍ തന്നെ ആവശ്യമായ പ്രതിരോധ മരുന്നുകള്‍ കൃത്യമായി നല്‍കി വരുന്നുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

നിപ പ്രതിരോധ പ്രവർത്തനങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് പടരുന്ന ഷിഗെല്ല ബാധയ്ക്കെതിരെയും കർശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആകെ 130 ഷിഗെല്ല കേസുകള്‍ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു. ഷിഗെല്ല പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അതീവ ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഹോട്ടലുകളിലും ഭക്ഷ്യശാലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി വിദ്യാലയങ്ങളിലെ കുടിവെള്ള സ്രോതസ്സുകളും കിണറുകളും അടിയന്തരമായി പരിശോധിച്ച്‌ ക്ലോറിനേഷൻ ഉറപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....