അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു

അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു .അമേരിക്കന്‍ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനമാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്.അപകടം നടന്നയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നതായും നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ നിലയില്‍ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബര്‍ വിമാനത്തിലുണ്ടാവാറുള്ളത്.1040 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

Leave a Reply

spot_img

Related articles

റഷ്യൻ ആക്രമണത്തില്‍ യുക്രെയിനില്‍ 11 മരണം; ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് തീപിടിച്ചു

യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമത...

ധാരണാപത്രം ഓൺ ലൈനായി ഒപ്പിട്ട് യുദ്ധം അവസാനിപ്പിച്ചതായി യുഎസും ഇറാനും പ്രഖ്യാപിച്ചു

പശ്‌ചിമേഷ്യയിലെ സമാധാനക്കരാറിൻ്റെ ആദ്യഘട്ടമായ ധാരണാപത്രം ഓൺ ലൈനായി ഒപ്പിട്ട് യുദ്ധം അവസാനിപ്പിച്ചതായി യുഎസും ഇറാനും പ്രഖ്യാപിച്ചു.വെള്ളിയാഴ്ച‌ ജനീവയിലെ ചടങ്ങിലും ഒപ്പിടുന്നതോടെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോർമുസ്...

യുഎസ്- ഇറാൻ കരാർ ജൂൺ 19 ന്

യുഎസ്- ഇറാൻ സമാധാന കരാർ 19 ന് ജനീവയിൽ ഒപ്പിടുമെന്ന് ധാരണ.ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഇറാൻ്റെ ആണവ പദ്ധതിയുടെ ഭാവിക്കും...

ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഡൊണാൾഡ് ട്രംപ്

ലോക ജനതക്ക് ആശ്വാസമായി യു സ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനുമായി യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്.ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ...