പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തില്‍ ഹെയ്റ്റിക്കെതിരെയുള്ള മത്സരത്തിലും നെയ്മര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തില്‍ ഹെയ്റ്റിക്കെതിരെയുള്ള അടുത്ത മത്സരത്തിലും ബ്രസീലിയന്‍ താരം നെയ്മര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.നെയ്മറുടെ തിരിച്ചുവരവ് തിടുക്കത്തിലാക്കേണ്ടതില്ലെന്നാണ് കാനറിപ്പടയുടെ മാനേജ്‌മെന്റ് തീരുമാനം. പരിക്കിന്റെ പുരോഗതി വിലയിരുത്തുന്നതിനായി താരം ഇന്ന് വിശദമായ പരിശോധനകള്‍ക്ക് വിധേയനായി. ഇന്നത്തെ ടീം പരിശീലനത്തില്‍ നിന്നും നെയ്മര്‍ വിട്ടുനില്‍ക്കും.ഹെയ്റ്റിക്കെതിരെയുള്ള പോരാട്ടത്തില്‍ നെയ്മറെ ആദ്യ ഇലവനില്‍ ഇറക്കേണ്ടതില്ലെന്നാണ് കോച്ചിങ് സ്റ്റാഫിന്റെ തീരുമാനം. നിലവില്‍ മെഡിക്കല്‍ ടീമിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് താരം. പരിക്കിനുള്ള ചികിത്സകള്‍ക്കൊപ്പം നേരിയ തോതിലുള്ള ഫിറ്റ്‌നസ് പരിശീലനം നടത്തുന്നുണ്ടെങ്കിലും മത്സരത്തിലേക്ക് പൂര്‍ണ്ണ സജ്ജനാകുന്ന ഘട്ടത്തിലേക്ക് താരം എത്തിയിട്ടില്ല. എങ്കിലും ഹെയ്റ്റിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി, കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി മൈതാനത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...