പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും.സമിതിയുടെ രണ്ടാമത്തെ യോഗമാണ് നിയമസഭാ സമ്മേളനത്തിന് ശേഷം ഇന്ന് ചേരുക. തുടർന്ന് മന്ത്രിസഭായോഗവുമുണ്ട്
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളെ പറ്റി സമിതി വിശദമായി ചര്‍ച്ച ചെയ്യും. സിലബസ് തയാറാക്കല്‍, സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ സമിതി വിശദമായി പഠിക്കും.ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ തുടര്‍നടപടികള്‍ വേഗത്തില്‍ ആക്കാന്‍ ആണ് സമിതിയുടെ നിലവിലെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍, എക്‌സൈസ് മന്ത്രി എം ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, മന്ത്രി പി സി വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

Leave a Reply

spot_img

Related articles

നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ് .ഭൂട്ടാൻ കാർ കടത്ത് കേസിലാണ് താരത്തെ ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥർ വിശദമായി...

നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം

2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം.മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന പ്രതിപക്ഷ നേതാവ് പിണറായി...

വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് ദേശാഭിമാനി വാർത്ത തള്ളി പിണറായി വിജയൻ

വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് ദേശാഭിമാനി വാർത്ത തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ.രാജ്യത്ത് തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നത് എന്ന രീതിയിലായിരുന്നു...

ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു

മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു.സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക...