പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും.സമിതിയുടെ രണ്ടാമത്തെ യോഗമാണ് നിയമസഭാ സമ്മേളനത്തിന് ശേഷം ഇന്ന് ചേരുക. തുടർന്ന് മന്ത്രിസഭായോഗവുമുണ്ട്
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളെ പറ്റി സമിതി വിശദമായി ചര്‍ച്ച ചെയ്യും. സിലബസ് തയാറാക്കല്‍, സ്കൂളുകളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ സമിതി വിശദമായി പഠിക്കും.ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ തുടര്‍നടപടികള്‍ വേഗത്തില്‍ ആക്കാന്‍ ആണ് സമിതിയുടെ നിലവിലെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്, എക്സൈസ് മന്ത്രി എം ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, മന്ത്രി പി സി വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

