കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍.സിയാറ്റില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിലാണ് ബെല്‍ജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതല്‍ ആക്രമണത്തിന് മുൻതൂക്കം നല്‍കിയ സെൻഗല്‍ ബെല്‍ജിയൻ പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി സെനഗല്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലായി. എന്നാല്‍ അവസാന അഞ്ച് മിനിറ്റില്‍ റൊമേലു ലുക്കാക്കുവും യൂറി ടീലെമൻസും നേടിയ ഗോളുകള്‍ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. തുടർന്ന് എക്സ്ട്രാ ടെെമിലേക്ക് നീണ്ട മത്സരത്തില്‍ യൂറി ടീലെമൻസ് നേടിയ പെനാല്‍റ്റി ഗോളാണ് ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തത്. മത്സരം സെനഗല്‍ ജയിക്കുമെന്ന് കരുതിയയിടത്ത് നിന്നാണ് ബെല്‍ജിയത്തിന്റെ തകർപ്പൻ ജയം. ഒപ്പം പ്രീക്വാർട്ടർ ടിക്കറ്റും ഉറപ്പിച്ചു.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...