പരീക്ഷാ ക്രമക്കേടില്‍ പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി

പരീക്ഷാ ക്രമക്കേടില്‍ പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയില്‍ പറയുന്നു. ആസൂത്രണ ബോർഡ് പരീക്ഷയിലെ ഉത്തരക്കടലാസുകള്‍ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയില്ല. ഉത്തരവ് നടപ്പാക്കാൻ ഇടപെടല്‍ വേണം എന്നും ആവശ്യപ്പെടുന്നു.ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം കൈമാറിയത്. നിയമന പ്രകിയ പൂര്‍ത്തിയാകാത്തതിനാല്‍ വിവരവകാശ നിയമ പ്രകാരം ഇവ കൈമാറില്ലെന്ന് ഉദ്യോഗാർത്ഥികളെ നേരത്തെ പി എസ് സി അറിയിച്ചിരുന്നു.പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവൻ കൈമാറണമെന്ന വിവരാവകാശ കമീഷന്‍റെ ഉത്തരവ് പി എസ് സി തള്ളിയിരുന്നു. ഒരു റാങ്ക് പട്ടിക കൂടി പുറത്ത് വരാനിരിക്കേ ഈ ഘട്ടത്തില്‍ കൈമാറാനാകില്ല എന്നായിരുന്നു വിവരാവകാശ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ മറുപടി. മാത്രമല്ല, വിവരവകാശ കമീഷന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല് നല്‍കുമെന്നും പിഎസ് സി വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി.സംഭവത്തിൽ ആഭ്യന്തര...

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ്; എം വി ഗോവിന്ദൻ മാസ്റ്റർ

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി...

‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എഴുത്തുകാരൻ

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്.തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ...

വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് .വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാര്‍ഷികം സിപിഎം ഇന്ന് ആചരിക്കുന്നത്.വി എസ് അച്യുതാനന്ദന് ആലപ്പുഴ...