അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങള്‍ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു.രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത്. വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു.കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികള്‍ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു.താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ച്‌ വയ്ക്കേണ്ട കാര്യമില്ലെന്നും അതുവഴി തനിക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...

രഞ്ജിത്തിൻ്റെ ‘ലോ & ആൻഡ് ഓർഡറി’ലൂടെ അഞ്ചു പുതുമുഖങ്ങളെ മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു.എസ്.ഐ....

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്ക്

നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.സംഘട്ടന രംഗത്തിനിടെ കത്തികൊണ്ടാണ് മുറിവേറ്റത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.മുഖത്ത് സാരമായി മുറിവേറ്റ ഷറഫുദ്ദീനെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിതേഷ്...