തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിഎസ് അച്യുതാനന്ദൻ അനുസ്‌മരണം; ഗുരുതര ചട്ടലംഘനമുണ്ടായെന്ന് വിലയിരുത്തൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സിപിഎം പ്രവർത്തകർ ജയിലിനുള്ളിൽ വി.എസ് അച്യുതാനന്ദൻ അനുസ്‌മരണം സംഘടിപ്പിച്ചതിൽ അന്വേഷണം.സംഭവത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകി.വിഎസിന് ജയിലിനുള്ളിൽ റിമാൻ്റ് തടവുകാർ അനുസ്മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് എന്നാണ് ആരോപണമുയരുന്നത്.കുന്നുകുഴി മുൻ കൗൺസിലറും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങ് നടന്നത്.ജയിലിനുള്ളിൽ സിപിഎം നേതാക്കൾക്ക് വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന് ആരോപണം നിലനിൽക്കെയാണ് ഇത്തരമൊരു അനുസ്മരണം നടക്കുന്നത്.സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം നൽകി.ഇഡി ആക്രമണക്കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ച്, ഏഴ് ബ്ലോക്കുകളിലെ പ്രതികളാണ് അനുസ്‌മരണത്തിൽ പങ്കെടുത്തതെന്നാണ് സൂപ്രണ്ടിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നാണ് വിവരം.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...