സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ രാധാകൃഷ്ണനെ(54) പോലീസ് അറസ്റ്റ് ചെയ്തു.ഭൂമി നൽകിയിട്ടും മകൻ തനിക്ക് ജീവനാംശം നൽകാത്തതിൽ കൃഷ്ണൻ പരാതി നൽകിയിരുന്നു. സംഭവത്തിൽ രാധാകൃഷ്ണനെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നാണ് വിവരം.ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് രാധാകൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ ഇരിക്കുന്ന നിലയിൽ ഇന്നലെയാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്.കൃഷ്ണന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പോലീസ് ബന്ധുക്കളുടെ മൊഴി എടുത്തിരുന്നു. അപ്പോഴാണ് മകനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, മകൻ അച്ഛന്റെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുത്തില്ലെന്നും മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാ രാധാകൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്.അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...