സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.26 ദിവസം നീണ്ടുനിന്ന ഉപവാസ സമരമാണ് ഒടുവില്‍ അവസാനിച്ചത്.ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വച്ച്‌ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.ആശുപത്രിയില്‍ വച്ച്‌ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകള്‍ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രാജ്യത്ത് വരാൻ സാധ്യതയുള്ള അക്രമസംഭവങ്ങള്‍ തടയുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സോനം വാംഗ്ചുക് എക്സില്‍ കുറിച്ചു.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...