പംപ ഫെസ്റ്റ് നാളെ സമാപിക്കും

സാഹിത്യവും കലയും സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ ചെങ്ങന്നൂർ പംപ സാഹിത്യോത്സവത്തിന് നാളെ (ജൂലൈ 27) സമാപനമാകും. വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന വൈവിധ്യമാർന്ന സെഷനുകളാണ് അവസാനദിവസവും ഒരുക്കിയിരിക്കുന്നത്.രാവിലെ 10 ന് സാഹിത്യ അക്കാദമി പുരസ്കാര ജേതാവും സന്താലി എഴുത്തുകാരിയുമായ ജോബ മുർമു ‘ഒലോൻ ബാഹ’ യെ അധികരിച്ച് സംസാരിക്കും. തുടർന്ന് ബാലസാഹിത്യ പുരസ്കാര ജേതാവും മറാത്തി കവയിത്രിയുമായ സംഗീത ബാർവെ സംവാദം നയിക്കും. ഫുൾബ്രൈറ്റ് ഫെലോയും സാഹിത്യ ഗവേഷകയുമായ സകൂൺ സിങ് തന്റെ പുതിയ നോവലായ Fourteen Springs of Separation അവതരിപ്പിക്കും.

താളമദ്ദളെ കലാകാരിയും എഴുത്തുകാരിയുമായ കൃതി ആർ. പുരപ്പേമനെ വനിതാ താളമദ്ദളെയുടെ പാരമ്പര്യവും പ്രതിരോധവും പ്രമേയമാക്കി പ്രഭാഷണം നടത്തും. തുടർന്ന് സംസ്ഥാന പുരസ്കാര ജേതാവായ സംവിധായകനും നടനുമായ ചിദംബരം, സംവിധായകരായ ദിൻജിത് അയ്യത്താൻ, ജ്യോതിഷ് ശങ്കർ എന്നിവരോടൊപ്പം ചലച്ചിത്രരംഗത്തെ അനുഭവങ്ങളും സമകാലിക സിനിമയും വിഷയമാക്കി സംവദിക്കും.സാഹിത്യവും കലയും സിനിമയും ഒരേ വേദിയിൽ സമന്വയിപ്പിച്ച പംപ സാഹിത്യോത്സവം വിവിധ ഭാഷകളിലെ സ്രഷ്ടാക്കളുടെയും ആസ്വാദകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് സമാപനത്തിലേക്ക് കടക്കുന്നത്.വ്യത്യസ്തമായ സംവാദങ്ങൾ സമന്വയിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളോടെ പംപ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനവും ശ്രദ്ധേയമായി.സാഹിത്യകാരി സി. എസ്. ലക്ഷ്മി (അമ്പൈ) “സ്ത്രീജീവിതങ്ങൾ, സ്ത്രീയുടെ ഭാഷ” എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം സ്ത്രീയനുഭവങ്ങളെയും ചരിത്രത്തിലെ സ്ത്രീസാന്നിധ്യത്തെയും ആസ്പദമാക്കിയ ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറന്നു.

ചിത്രകാരി റോഹിണി മണി “ചിഹ്നത്തിനും സ്വത്വത്തിനുമിടയിൽ” എന്ന വിഷയത്തിൽ കലയും വ്യക്തിത്വവും തമ്മിലുള്ള ബന്ധം അവതരിപ്പിച്ചു. തുടർന്ന് സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ വിനോയ് തോമസ് സമകാലിക സാഹിത്യത്തെയും എഴുത്തിന്റെ പുതിയ അനുഭവലോകങ്ങളെയും കുറിച്ച് സംവദിച്ചു.ഉച്ചയ്ക്കുശേഷം ഗായികയും നർത്തകിയുമായ മാധുരി ഭാട്ടിയയുടെ സംഗീതാവതരണം ശ്രദ്ധേയമായി. ബാലസാഹിത്യകാരി ഷാലിനി മൂർത്തി കുട്ടികളുടെ സാഹിത്യലോകത്തെക്കുറിച്ചും കഥപറച്ചിലിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.ദേശീയ പുരസ്കാര ജേതാവായ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, മാധ്യമപ്രവർത്തകൻ മനീഷ് നാരായണനുമായി നടത്തിയ സംവാദത്തിൽ സിനിമ, സൃഷ്ടിപ്രക്രിയ, സമകാലിക മാധ്യമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ ബെന്യാമിനും ഇന്ദുഗോപനും പങ്കെടുത്ത സംവാദവും പ്രേക്ഷകശ്രദ്ധ നേടി.ദിവസത്തെ പരിപാടികൾക്ക് സമാപനമായി നീനാസം ബാലഗ അവതരിപ്പിച്ച യക്ഷഗാനമായ “ജാംബവതി കല്യാണം” അരങ്ങേറി.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...