എ സി റോഡിൽ വീണ്ടും വെള്ളക്കെട്ട്: യാത്ര ദുഷ്കരം

പ്രളയത്തെ പൂർണ്ണമായി അതിജീവിക്കുമെന്ന ഉറപ്പിൽ കോടികൾ ചെലവിട്ട് പുനർനിർമ്മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എ സി) റോഡിൽ വീണ്ടും വെള്ളക്കെട്ട്. കിടങ്ങറ ഭാഗത്താണ് റോഡിന്റെ ഒരുവശം പൂർണ്ണമായും വെള്ളത്തിനടിയിലായത്.
പ്രദേശത്ത് നിലവിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ലെങ്കിലും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയാണ് ഏറെ ദുഷ്കരമായിരിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനങ്ങൾ വഴുതിവീഴാനുള്ള സാധ്യതയും അപകടഭീഷണിയും വർദ്ധിപ്പിച്ചിട്ടുണ്ട്.വൻ തുക ചെലവഴിച്ച് റോഡിന്റെ ഉയരം കൂട്ടി, പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യയോടെയായിരുന്നു എ സി റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. എന്നാൽ ശക്തമായ മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കയറുന്നത് നിർമ്മാണത്തിലെ വീഴ്ചയാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്.
റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...