ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ ‘റിവ്യൂവിൽ’ ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കൾക്ക് ഈ പ്രശ്‌നം നേരിട്ടു തുടങ്ങിയത്.ഔദ്യോഗിക വാട്ട്സ്ആപ്പ് ആപ്പ് മാത്രം ഉപയോഗിക്കുന്നവർക്കും തൊഴിൽ ആവശ്യങ്ങൾക്ക് ആപ്പിനെ ആശ്രയി ക്കുന്നവർക്കും അക്കൗണ്ട് പെട്ടെന്ന് പ്രവർത്തനരഹിതമായത് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിച്ചത്.ആപ്പ് തുറക്കുമ്പോൾ അക്കൗണ്ട് ഇൻ റിവ്യൂ, യുവർ അക്കൗണ്ട് ആക്റ്റിവിറ്റി ആൻഡ് ഡിവൈസ് ഇൻഫോ ഈസ് ബീയിംഗ് ചെക്ക്‌ഡ്. എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. പ്ലാറ്റ്ഫോമിൻ്റെ സേവന വ്യവസ്ഥക ൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഫോണിൻ്റെ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പ്രതികരണവുമായി വാട്ട്‌സ്ആപ്പ് വ ക്താവ് രംഗത്തെത്തി. “പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാ ക്കാനുമാണ് ഞങ്ങൾ അക്കൗണ്ടുകൾ പരിശോധിക്കുന്നതും വിലക്കുന്നതും. ചില സമയങ്ങളിൽ ഇതിൽ തെറ്റു കൾ സംഭവിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ ഉപയോക്താക്കൾക്ക് ചാറ്റിംഗ് സേവനം എത്രയും വേഗം പുനഃ സ്ഥാപിച്ചു നൽകാൻ ഞങ്ങൾ ശ്രമിക്കാറുണ്ടെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.എക്സ് ഉൾ പ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തി യിട്ടുണ്ട്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...