അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിൻ്റെ സ്പെഷൽ സ്ക്വാഡ്

സംസ്ഥാനത്തെ പൊലീസിനെയും,ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിൻ്റെ സ്പെഷൽ സ്ക്വാഡ്.ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ രൂപീകരിച്ച 10 അംഗ സ്ക്വാഡിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.ഊന്നുകൽ ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും ബാക്കി പൊലീസുകാരുമാണു സംഘത്തിലുള്ളത്. സംഘം ഇതിനകം തന്നെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.പ്രതിയുടെ അവസാന ലൊക്കേഷൻ എറണാകുളത്താണെന്നു കണ്ടെത്തിയെങ്കിലും ഇയാൾ ഇവിടെ തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിൻ്റെ നിഗമനം.

Leave a Reply

spot_img

Related articles

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും .തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ...