ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി .താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസിൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നുമാണ് ആയങ്കിയുടെ പ്രധാന ചോദ്യം. ഫെയ്സ്ബുക്കിലൂടെയായിരുന്നു അർജുൻ്റെ വെല്ലുവിളി.തന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്തുകയും താൻ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്‌താൽ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് പൊന്നാട അണിയിക്കുമെന്നും ഒരു ഉമ്മ നൽകുമെന്നും ആയങ്കി ആലങ്കാരികമായി കുറിച്ചിട്ടുണ്ട്. തന്നെ വിരട്ടാൻ നോക്കേണ്ടെന്നും താൻ വളർന്ന പാർട്ടി വേറെയാണെന്നും അർജുൻ കൂട്ടിച്ചേർത്തു. നിലവിൽ ഒളിവിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിൽ പോലീസിനും ഭരണകൂടത്തിനുമെതിരെ അർജുൻ തുടർച്ചയായി വെല്ലുവിളി ഉയർത്തുന്നത്.പുനരന്വേഷണത്തിലൂടെ താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ, കേസിൽ അധികാര ദുർവിനിയോഗം നടത്തിയ കോതമംഗലം സിഐ പ്രശാന്തിനെതിരെ കർശന നടപടിയെടുക്കണമെന്നും അർജുൻ ആയങ്കി ആവശ്യപ്പെട്ടു. ഗുണ്ടകളെ കൈകാര്യം ചെയ്യാൻ പോലീസിന് പ്രത്യേക കരുത്തുണ്ടെന്നും പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് അർജുൻ പ്രതികരണവുമായി രംഗത്തെത്തിയത്

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...