പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇദ്ദേഹം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.സൈനിക രഹസ്യങ്ങൾ ചോർത്തുന്ന വലിയൊരു ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നതെന്ന് ഡൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഒരുക്കിയ ഹണി ട്രപ്പിൽ വിങ് കമാൻഡർ പെടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.അറസ്റ്റിലായ ഉദ്യോഗസ്ഥൻ സഹപ്രവർത്തകരുടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി വിവരങ്ങൾ ചോർത്തുന്ന സോഫ്റ്റ്‌വെയർ (Spyware) ഇൻസ്റ്റാൾ ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...

കർണാടകയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ്...

വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം

വിവാദ വ്യവസ്ഥകളിൽ ഇളവു വരുത്തി വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.ബിൽ 12ന് ചർച്ചയെടുക്കുമെന്നാണു...

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍.മുംബൈ സ്വദേശിയായ ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത എന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാരിയുടെ...