‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 14.40 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത് 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്.

അനുവദിച്ച തുകയില്‍ പ്രധാന പങ്കും ദുരിതബാധിതര്‍ക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്. നിലവില്‍ ധനസഹായം ലഭിക്കുന്ന 5,208 എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് 2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര്‍ ഗിവേഴ്‌സിന് നല്‍കുന്ന മാസാന്ത ധനസഹായമായ ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി.

ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ നന്ദൻകോട് സ്വദേശി അമൽ ചന്ദ് (50) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 2.41-ഓടെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി...

നാടക സംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു

പ്രശസ്ത നാടകസംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം (57) അന്തരിച്ചു.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പൊതുദർശനത്തിനു...

സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാല്‍ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി...