മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ

പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ.തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാർ അടക്കമുള്ള ഉദ്യോ ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.തിങ്കളാഴ്ച മുതൽ ചലാൻ നൽകുന്നതിൽനിന്ന് വിട്ടുനൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം.ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും തിങ്കളാഴ്ച മുതൽ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അം ഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോഗസ്ഥർ വിട്ടുനൽക്കും. ഡ്രൈവർമാരുടെ അഭാവത്തിൽ പലയിടത്തും വാഹനങ്ങൾ ഓടിക്കുന്നത് എഎംവിഐമാരാണ്. എന്നാൽ, ഇനിമുതൽ ഉദ്യോഗസ്ഥർ വണ്ടിയോടിക്കേണ്ടതില്ലെന്നാണ് തീരുമാനം. മാത്രമല്ല, ഫെയ്സ് ആപ്പിലെ ആശങ്കകൾ ദുരീകരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.

സസ്പെൻഷനിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി പി ജോൺ

പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി പി ജോൺ.അധികാരം എന്തും ചെയ്യാനായി ഉദ്യോഗസ്ഥർ ഉപയോഗിക്കരുതെന്നും അധികാരം കൃത്യമായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.വന്ദേമാതരം വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും എന്നാലതിൽ ഭക്തി ഗാനത്തിന്റെ സ്വരമുണ്ടെന്നും മന്ത്രി പറഞ്ഞു. സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിന്റെ കാര്യം പറയുന്നത് ശരിയല്ല. സിഎംപിയുടെ നിപാട് ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ്. പഴയതു പോലെ ആദ്യ സ്റ്റാൻസ പാടിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...

വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം: വെട്ടേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസ്സിൽ...