തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ടെൻഡർ ക്ഷണിച്ചു

തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ടെൻഡർ ക്ഷണിച്ചു. ഭൂമിയേറ്റെടുക്കുന്നതിനുമുൻപേ നിർമാണത്തിനുള്ള ടെൻഡർ നടപടികളുമായി ദക്ഷിണ റെയിൽവേ മുന്നോട്ടുപോകുകയാണ്. ഭൂമിയേറ്റെടുക്കുന്നതിനൊപ്പം ഉടൻ നിർമാണംകൂടി നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മണ്ണുമാറ്റം, ലെവൽ ക്രോസിങ് പരിഷ്കരണം, പുതിയ പ്ലാറ്റ്ഫോമുകൾ, ചെറിയ പാലങ്ങളുടെ നീട്ടൽ എന്നിവയും പദ്ധതിയിലുൾപ്പെടുന്നുണ്ട്. ഇരട്ടപ്പാത നിർമാണത്തിലേക്ക് റെയിൽവേ കടക്കുന്നതിൽ യാത്രക്കാർക്ക് വലിയ പ്രതീക്ഷയുണ്ടെങ്കിലും നിർമാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടികൾപോലും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. എറണാകുളത്തെ റെയിൽവേ നിർമാണ വിഭാഗമാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...

വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം: വെട്ടേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസ്സിൽ...