പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ നിന്നുള്ള എം.പിമാർ ഊഷ്മള സ്വീകരണം നൽകി.പാർലമെന്റ് കവാടത്തു നിന്നും അദ്ദേഹത്തെ പൂച്ചെണ്ട് നൽകിയാണ് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ചേർന്ന് പാർലമെൻ്റിലേക്ക് സ്വീകരിച്ചത്.

