എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം അമീന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിന് തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീന്റെ പരിക്കുകള്‍ ഗുരുതരമല്ല.സൈഡ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച വാഗണ്‍-ആര്‍ കാര്‍ അമീന്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു.രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ്...

പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ...

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...

കർണാടകയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ്...