വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് LPST റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 37 ദിവസമായി എൽ.പി.എസ്.ടി. (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു. 13 ദിവസമായി നേതാവ് വളർമതി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.സർക്കാരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുമെന്നും നിയമന നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പൂർണ്ണമായും അവസാനിപ്പിക്കുന്നതായി റാങ്ക് ഹോൾഡേഴ്‌സ് ഭാരവാഹികൾ വ്യക്തമാക്കിയത്.

Leave a Reply

spot_img

Related articles

കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2...

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത.ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹ ബുക്കിംഗ്. നിലവിൽ...

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...