മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം ആരംഭിച്ചത്. എന്നാൽ ഇക്കാനഗറിലെ മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി പൂത്തുതുടങ്ങിയിരിക്കുന്നത്.ദൂരക്കാഴ്ചയിൽ പച്ചപ്പിന് മുകളിൽ നീലനിറം വിതറിയതുപോലെ തോന്നിക്കുന്ന മലഞ്ചെരിവുകൾ… അടുത്തെത്തുമ്പോൾ ചെറു പൂക്കൾ ചേർന്ന് ഒരുക്കുന്ന അതിമനോഹരമായ കാഴ്ച.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് പുതിയൊരു നിറം നൽകുകയാണ് ഈ നീലവസന്തം.സാധാരണയായി മഞ്ഞും മലയും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്. എന്നാൽ ഇത്തവണ നീലക്കുറിഞ്ഞിയുടെ പൂക്കാലവും സഞ്ചാരികൾക്ക് ഒരു അധിക കൗതുകമായി മാറുകയാണ്.

Leave a Reply

spot_img

Related articles

മാസപ്പടിക്കേസ്; പിണറായിയുൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എഫ്ആആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവർ...

ചേരാനെല്ലൂർ കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ്, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ, വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ...

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു.മലപ്പുറം ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എൽ.എ

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ്...