മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം ആരംഭിച്ചത്. എന്നാൽ ഇക്കാനഗറിലെ മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി പൂത്തുതുടങ്ങിയിരിക്കുന്നത്.ദൂരക്കാഴ്ചയിൽ പച്ചപ്പിന് മുകളിൽ നീലനിറം വിതറിയതുപോലെ തോന്നിക്കുന്ന മലഞ്ചെരിവുകൾ… അടുത്തെത്തുമ്പോൾ ചെറു പൂക്കൾ ചേർന്ന് ഒരുക്കുന്ന അതിമനോഹരമായ കാഴ്ച.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് പുതിയൊരു നിറം നൽകുകയാണ് ഈ നീലവസന്തം.സാധാരണയായി മഞ്ഞും മലയും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്. എന്നാൽ ഇത്തവണ നീലക്കുറിഞ്ഞിയുടെ പൂക്കാലവും സഞ്ചാരികൾക്ക് ഒരു അധിക കൗതുകമായി മാറുകയാണ്.

Leave a Reply

spot_img

Related articles

ചപ്പാത്തി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം

ചപ്പാത്തി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം.മുവാറ്റുപുഴ വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോള്‍ ജസ്റ്റിൻ ആണ് മരിച്ചത്.ഇന്നലെയായിരുന്നു അപകടം ഉണ്ടായത്.ശബ്ദം...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് LPST റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 37 ദിവസമായി എൽ.പി.എസ്.ടി. (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു. 13 ദിവസമായി നേതാവ് വളർമതി നടത്തി വന്ന...

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ...

റൂട്ട്സ് ആൻഡ് റോഡ്സിന്റെ കോട്ടയം പൈതൃക യാത്ര ഓഗസ്റ്റ് 27-ന്

കോട്ടയം നഗരത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനായി 'റൂട്ട്സ് ആൻഡ് റോഡ്സ്' ഓഗസ്റ്റ് 27 ന് പൈതൃക യാത്ര സംഘടിപ്പിക്കുന്നു. 'ആധുനിക കോട്ടയത്തിന്റെ ശില്പി'...