അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.അതേസമയം, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ റിമൻഡിൽ കഴിയുന്നത്.

അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു പൊലീസ് മടങ്ങിയത്. കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും.

അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ്.അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ലഭിച്ചാൽ വിശദമായി ചോദ്യം ചെയ്യുകയും കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യും. അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും റീലുകളും ട്രോളുകളും പോസ്റ്റ് ചെയ്തത് സുഹൃത്ത് പ്രണവാണെന്നാണ് ആയങ്കി മൊഴി നൽകിയതെന്നാണ് വിവരം. പ്രണവ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒന്നിലധികം ആളുകളെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻമാരാക്കി പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അർജുൻ ആയങ്കിക്കെതിരെ നടപടിയുണ്ടാകും. ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാനാണ് നിലവിലെ ധാരണ. ഇതിനെല്ലാം പുറമെ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്കും പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കാൻസർ ചികിത്സയിൽ വിവിധ ചികിത്സാ രീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ മുരളീധരൻ

കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ...

കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2...

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത.ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹ ബുക്കിംഗ്. നിലവിൽ...

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...