ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലില്‍ ഒമ്പത് പേർ മരിച്ചു

ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലില്‍ ഒമ്പത് പേർ മരിച്ചു .ബങ്ക, ലഖിസരായി, പാറ്റ്ന എന്നീ മൂന്ന് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബങ്ക ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ അഞ്ച് പേർ ഇടിമിന്നലേറ്റു മരിച്ചു. പൊറായി ഗ്രാമത്തില്‍ വീടിന് പുറത്തുനിന്നിരുന്ന കുശ്മി ദേവി (45), റിങ്കു ദേവി (35), രേണു ദേവി (38) എന്നിവരാണ് മിന്നലേറ്റു മരിച്ചത്. സിരായി ഗ്രാമവാസിയായ സുരേഷ് യാദവ് പാടത്തേക്ക് പോകുംവഴി കുളത്തിനരികില്‍ വച്ചും, കാസി കൈരി ഗ്രാമത്തിലെ സുഫിയാന ഖാത്തൂൻ (50) പാടത്തുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കി മടങ്ങിവേയും ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണം സംഭവിക്കുകയായിരുന്നു. ലഖിസരായിയില്‍ മൂന്ന് പേരും പാറ്റ്നയില്‍ ഒരാളുമാണ് മരിച്ചത്.

Leave a Reply

spot_img

Related articles

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു.തന്റെ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി 20-ന് ശേഷം സ്ഥാനത്ത് തുടരാന്‍...

‘കേരളം’ എന്നാക്കിമാറ്റുന്നതിനുള്ള ബിൽ ലോക്സ‌ഭ പാസാക്കി

സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കിമാറ്റുന്നതിനുള്ള ബിൽ ലോക്സ‌ഭ പാസാക്കി.പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്...

എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം...

കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു.രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ്...